Thiruvambady
അനധികൃത തെരുവുകച്ചവടത്തിനെതിരേ നടപടി ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവമ്പാടി: ഗ്രാമപ്പഞ്ചായത്തിലെ പുല്ലുരാംപാറ, പള്ളിപ്പടി അങ്ങാടികളിലെ അനധികൃത തെരുവുകച്ചവടത്തിനെതിരേ കർശന നടപടി വേണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡന്റ് പി പ്രേമൻ യോഗം ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ജെയ്‌സൺ മണിക്കൊമ്പേൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ നിയോജകമണ്ഡലം വർക്കിങ് പ്രസിഡന്റ് ജിൽസ് പെരിഞ്ചേരിൽ, ജോസഫ് പൈമ്പള്ളിൽ, എം.ടി അസ്‌ലം, പി.ടി ഹാരിസ്, ബെന്നി നരിക്കുഴി, ജോസ് ആന്റണി, കെ.പി മാത്യു, സിബി കീരംപാറ തുടങ്ങിയവർ സംസാരിച്ചു.







