Kodanchery
പൂളവള്ളി-പൂളപ്പാറ റോഡ് ഉടൻ ഗതാഗത യോഗ്യമാക്കി തുറന്നു കൊടുക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി

കോടഞ്ചേരി: പൂളവള്ളി-പൂളപ്പാറ റോഡ് ഗതാഗത യോഗ്യമാക്കി ഉടൻ തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികളുടെ നേതൃത്വത്തിൽ നിവേദനം നൽകി. പൂളവള്ളി-പൂളപ്പാറ അച്ഛൻകടവ് റോഡിൽ പൂളവള്ളി ഭാഗത്ത് നിലവിലുണ്ടായിരുന്ന അപകടാവസ്ഥയിലായിരുന്ന പാലം പൊളിച്ചു നീക്കി പുതിയ പാലം ഒരു മാസം മുൻപ് കോൺക്രീറ്റ് പൂർത്തിയാക്കിയിരുന്നു.
പ്രവർത്തി പൂർത്തിയാക്കി കലുങ്ക് തുറന്ന് കൊടുത്ത് ഗതാഗതം അനുവദിക്കണമെന്നും പൂളവള്ളി-പൂളപ്പാറ-അച്ഛൻകടവ് റോഡിൽ ശേഷിക്കുന്ന ഭാഗവും റീ ടാർ ചെയ്ത് അടിയന്തിര പ്രാധാന്യത്തോട് കൂടി സഞ്ചാര യോഗ്യമാക്കണമെന്നും അതിനായി ഫണ്ട് അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രദേശവാസികൾ നിവേദനം നൽകിയത്.







