വായനാ ദിനാചരണം നടത്തി

കൂടരഞ്ഞി: മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂളിൽ വായനദിനാചരണം നടത്തി. സ്കൂൾ പി.ടി.എ പ്രസിഡന്റ് മാർട്ടിൻ കാവുങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങ് ഹെഡ്മാസ്റ്റർ രാജു കെ.എം ഉദ്ഘാടനം ചെയ്തു. വായനാദിന പ്രതിജ്ഞ, വായന ഗീതം എന്നിവ കുട്ടികൾ ഏറ്റുചൊല്ലി. അഖിലേഷ് പി.കെ പുസ്തക പരിചയം നടത്തുകയും എബിൻ പോൾ വായനദിന സന്ദേശം നൽകുകയും ചെയ്തു.
പുതുപ്പാടി: ഈങ്ങാപ്പുഴ മാർ ബസേലിയോസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വായന വാരത്തിന് തുടക്കം കുറിച്ചു. സ്കൂൾ മാനേജർ ജോസഫ് മാർ തോമസ് പിതാവ് വായനാവാരം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഫാ.സിജോ പന്തപ്പിള്ളിൽ, ബർസാർ ഫാ.തോമസ് മണ്ണിത്തോട്ടം, ബിജു താണിക്കാക്കുഴി, ജോൺ എം.ജെ തുടങ്ങിയവർ സംസാരിച്ചു.
കോടഞ്ചേരി: കണ്ണോത്ത് സെന്റ് ആൻറണീസ് യു.പി സ്കൂളിൽ വായനദിനം ആചരിച്ചു. വിദ്യാലയ അങ്കണത്തിൽ ചേർന്ന യോഗം കണ്ണോത്ത് സെന്റ് ആന്റണീസ് യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ജോസ് പി.എ ഉദ്ഘാടനം ചെയ്തു. കുമാരി നിവേദ്യ ഇ വായനദിന സന്ദേശം നൽകി. അധ്യാപകരായ സെലിൻ വി.എ, സുനിത പി തുടങ്ങിയവർ സംസാരിച്ചു. വിദ്യാർത്ഥികളായ ഫൈഹ കെ, അൽഡിന ഐവിൻ, ആർദ്ര വി നായർ, മുഹമ്മദ് റസൽ തുടങ്ങിയർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.







