Kerala

കൊട്ടാരക്കയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ചു; പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു, സഹപാഠികള്‍ക്ക് പരിക്ക്

കൊല്ലം: കൊട്ടാരക്കയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥികളായ രണ്ട് പേര്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് സഹപാഠികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പത്തനംതിട്ട കുമ്പഴ സ്വദേശികളായ അല്‍ഫഹദ്, റാഷിദ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.

കലയപുരം വില്ലേജ് ഓഫീസിന് സമീപം രാത്രി പത്ത് മണിയോടെയായിരുന്നു ദാരുണമായ അപകടം നടന്നത്. പെട്രോള്‍ പമ്പില്‍ നിന്ന് പുറത്തേക്ക് വന്ന ജീപ്പില്‍ ബൈക്കുകള്‍ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അപകടത്തില്‍പ്പെട്ട നാല് പേരും പ്ലസ് ടു വിദ്യാര്‍ത്ഥികളാണ്.

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അല്‍ഫാസ്, ബിജിത്ത് എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊല്ലം അഞ്ചാലുംമൂട്ടിലുള്ള ബന്ധുവീട്ടില്‍ വന്നശേഷം തിരികെ നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം സംഭവിച്ചത്.

Related Articles

Leave a Reply

Back to top button