Kodanchery

കോടഞ്ചേരിയിൽ ഞാറ്റുവേല ചന്തക്ക് തുടക്കം കുറിച്ചു

കോടഞ്ചേരി: സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഞാറ്റുവേല ചന്ത പദ്ധതിക്ക് കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിച്ചു. സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ ജോസ് പെരുമ്പള്ളിയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഉദ്ഘാടനം നിർവഹിച്ചു.

വൈസ് പ്രസിഡന്റ് ചിന്ന അശോകൻ, കൃഷി ഓഫീസർ രമ്യാ രാജൻ എന്നിവർ പദ്ധതി വിശദീകരിച്ചു. കൃഷി അസിസ്റ്റന്റ് സജിത്ത് വർഗീസ്സ്, കോമളം പി.സി തുടങ്ങിയവർ സംസാരിച്ചു. തിരുവമ്പാടി അഗ്രോ സർവീസ് സെന്ററിന്റെ നേതൃത്വത്തിലുള്ള സ്റ്റാളിൽ പ്ലാവ്, മാവ്, കുരുമുളക്, വിവിധയിനം പഴങ്ങളുടെ തൈ എന്നിവ വില്പനക്കുണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button