Koodaranji
കൂടരഞ്ഞി ഒറ്റപ്ലാവിൽ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി: ഒറ്റപ്ലാവിൽ ജില്ലാപഞ്ചായത്ത് അനുവദിച്ച 17 ലക്ഷം രൂപ മുതൽ മുടക്കി നിർമിച്ച കുടിവെള്ള ടാങ്ക് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് മുഖ്യാഥിതിയായി.
ജില്ലാപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ സുരേന്ദ്രൻ, ജമീല വി.പി തുടങ്ങിയവർ പങ്കെടുത്തു. വാർഡ് മെമ്പർ ബോബി ഷിബു, ഗിരീഷ് കൂളിപ്പാറ തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടന ചടങ്ങിന് ശേഷം സ്നേഹവിരുന്ന് നടത്തി.







