World

ഒമാനില്‍ മലയാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; വൈറസ് ബാധയേറ്റത് കണ്ണൂര്‍ സ്വദേശിക്ക്

മസ്‌കറ്റ് : ഒമാനില്‍ മലയാളിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സലാലയില്‍ ജോലി ചെയ്ത് വരുന്ന കണ്ണൂര്‍ സ്വദേശിക്കാണ് വൈറസ് ബാധയേറ്റത്. അവധി കഴിഞ്ഞ് മാര്‍ച്ച് പതിമൂന്നിനുള്ള വിമാനത്തിലാണ് ഇദ്ദേഹം തിരികെ എത്തിയത്. 16ന് പനിയും ചുമയും അനുഭവപ്പെട്ട തുടങ്ങി. ഉടനെ ആശുപത്രിയിലെത്തി ചികിത്സയ്ക്ക് വിധേയനായി.

പരിശോധനയ്ക്കായി സാമ്പിളുകളും എടുത്തു. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ച് ഫലം എത്തിയത്. തുടര്‍ന്ന് ഇദ്ദേഹത്തെ ആരോഗ്യ വകുപ്പ് അധികൃതര്‍ ആശുപത്രിയിലേക്ക് മാറ്റി. മലയാളിയുടേതടക്കം ഒമ്പത് കേസുകളാണ് വ്യാഴാഴ്ച രാത്രി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. ഇതോടെ ഒമാനില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 48 ആയി ഉയര്‍ന്നു. ഇതു വരെ 13 പേരാണ് രോഗ വിമുക്തി നേടിയിട്ടുള്ളത്.

Related Articles

Leave a Reply

Back to top button