TOP NEWS
COVID 19ThiruvambadyVideos

കോഴിക്കോട് മെഡിക്കൽ കോളജിൽ മാസ്ക് ക്ഷാമം പരിഹരിക്കാൻ തിരുവമ്പാടി കൂട്ടായ്മ

തിരുവമ്പാടി : കോഴിക്കോട് മെഡിക്കൽ കോളജിൽ മാസ്ക് ക്ഷാമം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് തിരുവമ്പാടി കൂട്ടായ്മയുടെ നേതൃത്വത്തിൽ വീടുകൾ കേന്ദ്രീകരിച്ച് സൗജന്യമായി മാസ്ക് നിർമ്മിച്ചു അണുവിമുക്തമാക്കി നൽകി.

നിർമ്മാണത്തിന് ആവശ്യമായ സാമഗ്രികൾ വാർഡ് മെമ്പർ റംല ചോലക്കൽ, മലബാർ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡൻറ് ബാബു പൈക്കാട്ടിൽ ആൽബിൻ നാഷണൽ എന്നിവർ ചേർന്ന് നൽകി. സാമൂഹികപ്രവർത്തക മറിയാമ്മ ബാബുവിൻറെ നേതൃത്വത്തിൽ ഒരു പറ്റം വനിതകൾ ചേർന്നാണ് മാസ്ക് നിർമിച്ചത്.

നിർമ്മാണത്തിനു ശേഷം അണുവിമുക്തമാക്കിയ മാസ്ക്കുകൾ അഷ്റഫ് കൂളി, അജ്മൽ യു.സി, റിയാസ് അരിമ്പ എന്നിവർ ചേർന്ന് മെഡിക്കൽ കോളേജിൽ എത്തിച്ചു നൽകി

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

4 × 2 =

Back to top button
COVID-19-LIVE