ദേശ് ബഛാവോ മഹാറാലി: തിരുവമ്പാടിയിൽ വിളംബര ജാഥ നടത്തി

തിരുവമ്പാടി: നാളെ കോഴിക്കോട് നടക്കുന്ന ദേശ് ബഛാവോ മഹാറാലിയുടെ പ്രചാരണാർഥം തിരുവമ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവമ്പാടി ടൗണിൽ വിളംബര ജാഥ നടത്തി.
ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.ടി. അഷറഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സുന്ദരൻ എ. പ്രണവം അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ മുഖ്യപ്രഭാഷണം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബോസ് ജേക്കബ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മനോജ് സെബാസ്റ്റ്യൻ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ഹനീഫ അച്ചപ്പറമ്പിൽ, രാമചന്ദ്രൻ കരിമ്പിൽ, മൊയ്തീൻ കാട്ടിപ്പരുത്തി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിജു എണ്ണാർമണ്ണിൽ, മറിയാമ്മ ബാബു, സോണി മണ്ഡപത്തിൽ എന്നിവർ സംസാരിച്ചു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ഷിജു ചെമ്പനാനി, ലിസി മാളിയേക്കൽ, മനോജ് മുകളേൽ, ബിനു പുതുപ്പറമ്പിൽ, അഡ്വ. പി.എ. സുരേഷ് ബാബു, ഗിരീഷ് കുമാർ കൽപ്പകശ്ശേരി, അബ്ദുൾ ബഷീർ ചൂരക്കാട്ട്, ഡി.കെ.ടി.എഫ് ജില്ലാ വൈസ് പ്രസിഡന്റ് എ.കെ. മുഹമ്മദ്, ജോജോ നെല്ലരി, അലവിക്കുട്ടി പാമ്പിഴിഞ്ഞപാറ, ഹരിദാസ് ആറാംപുറത്ത്, സുബൈർ കാക്കനാട്ട് എന്നിവർ സംബന്ധിച്ചു.







