COVID 19ThiruvambadyVideos
രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പരിശോധന കർശനമാക്കി തിരുവമ്പാടി പോലീസ്

തിരുവമ്പാടി : ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നിർദ്ദേശങ്ങളെ മറികടന്ന് അനാവശ്യമായി നിരത്തിലിറങ്ങിയ ഇരുപതോളം വാഹനങ്ങൾ തിരുവമ്പാടി പോലീസ് കസ്റ്റഡിയിലെടുക്കുകയും രണ്ടു വാഹനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു
6 മണിക്ക് ശേഷവും തുറന്ന് പ്രവർത്തിച്ച കൂടരഞ്ഞി കോലോത്തുകടവ് എൻ എ സ്റ്റോർ എന്ന വ്യാപാര സ്ഥാപനത്തിനെ തിരെയും നടപടി സ്വീകരിച്ചു
ജനങ്ങൾ നിർദ്ദേശങ്ങളുടെ തീവ്രത മനസ്സിലാക്കി പ്രവർത്തിക്കണമെന്നും വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ കർശനമാക്കുമെന്നും, അനാവശ്യമായി കൂട്ടംചേരുകയോ വാഹനം നിരത്തിൽ ഇറക്കുകയോ ചെയ്യുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു