Thiruvambady

തിരുവമ്പാടിയുടെ എംഎൽഎക്ക് പൗരാവലിയുടെ സ്വീകരണം അഞ്ചിന്

തിരുവമ്പാടി:തിരുവമ്പാടി നിയസഭാ മണ്ഡലം പ്രതിനിധി സി.കെ. കാസിം എംഎൽഎയ്ക്ക് തിരുവമ്പാടി പൗരാവലിയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ സ്വീകരണം നൽകുന്നു. 2026 ജൂൺ 5 വെള്ളിയാഴ്ച വൈകുന്നേരം 3.30-ന് തിരുവമ്പാടി സഹകരണ ബാങ്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.പ്രശസ്ത സാഹിത്യകാരനും ചിന്തകനുമായ കൽപ്പറ്റ നാരായണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ചടങ്ങിൽ അധ്യക്ഷത വഹിക്കും,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ മുഖ്യപ്രഭാഷണം നടത്തും.തിരുവമ്പാടി സീനിയർ ചേംബർ, ടി.കെ. സൗണ്ട്സ് തിരുവമ്പാടി എന്നിവരുടെ സഹകരണത്തോടെയാണ് ഈ സ്വീകരണ പരിപാടി ഒരുക്കിയിരിക്കുന്നത്.സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. തിരുവമ്പാടിയിലെ മുഴുവൻ ജനങ്ങളും ചടങ്ങിൽ സംബന്ധിക്കണമെന്ന് പൗരാവലി ഭാരവാഹികൾ അറിയിച്ചു.

Related Articles

Leave a Reply

Back to top button