Kerala

അരക്കിലോ പഞ്ചസാരയുമായി പോലീസിനെ കബളിപ്പിച്ച് കറങ്ങാനിറങ്ങിയ 10 പേര്‍ പൊന്നാനിയില്‍ പിടിയിലായി

പൊന്നാനി: അരക്കിലോ പഞ്ചസാരയുമായി 10 പേരാണ് പൊന്നാനിയില്‍ പോലീസിനെ പറ്റിച്ചു നാടുചുറ്റിയത്. രാവിലെ അരക്കിലോ പഞ്ചസാര കടയില്‍ നിന്നു വാങ്ങിയശേഷം അതുമായി നാടുചുറ്റലാണു ഇവരുടെ പതിവ്.

വീട്ടിലേക്കു സാധനം വാങ്ങിക്കാനിറങ്ങിയതാണെന്നു പോലീസിനെ ധരിപ്പിക്കാനാണ് അരക്കിലോ കയ്യില്‍ കരുതുന്നത്. ആദ്യ ദിവസം പോലീസ് വിശ്വസിച്ചു. രണ്ടാം ദിവസം അതേ കവറുമായി ഇവരെയെല്ലാം വീണ്ടും കണ്ടതോടെ കയ്യോടെ പൊക്കി.

തരികിടക്കാരുടെയൊക്കെ ബൈക്ക് നമ്പറും പേരു വിവരവും ശേഖരിച്ചിട്ടുണ്ട്. ഇവരുടെ, വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ റദ്ദ് ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.

Related Articles

Leave a Reply

Back to top button