KoodaranjiThiruvambady

കൂടരഞ്ഞിയിൽ വ്യാജവാറ്റു കേന്ദ്രം പോലീസ് റെയ്ഡ് ചെയ്തു; വാറ്റുപകരണങ്ങളും ചാരായവും വാഷും പിടികൂടി പ്രതികൾ ഓടി രക്ഷപ്പെട്ടു.

തിരുവമ്പാടി : കൂടരഞ്ഞി പഞ്ചായത്തിലെ മഞ്ഞക്കടവിനടുത്ത പൂതംകുഴിയിൽ വ്യാജവാറ്റ് നടക്കുന്നു എന്ന രഹസ്യ വിവരത്തെത്തുടർന്ന് തിരുവമ്പാടി പോലീസ് നടത്തിയ റെയ്ഡിൽ അഞ്ചുലിറ്റർ നാടൻ ചാരായവും അൻപത് ലിറ്ററോളം വാഷും വാറ്റുപകരണങ്ങളും പിടികൂടി.

പോലീസിനെ കണ്ടപ്പോൾ രണ്ടു പേർ ഓടി രക്ഷപെട്ടു. മഞ്ഞക്കടവ് പൂതംകുഴി കുട്ടിയാനിക്കൽ ഫിലിപ്പിന്റെ മകൻ സാജനും കൂട്ടാളികളുമാണ് രക്ഷപെട്ടതെന്ന് പോലീസ് പറഞ്ഞു.

തിരുവമ്പാടി സി.ഐ ഷാജു ജോസഫിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു റെയ്ഡ്.

തിരുവമ്പാടി സബ് ഇൻസ്പെക്ടർമാരായ ജോയി, മജീദ്, എ.എസ്.ഐ സുബിൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button