Kerala

സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി കൊവിഡ് രോഗം ഭേദമായി; രോഗമുക്തരായവരുടെ എണ്ണം 97 ആയി ഉയര്‍ന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ കൊവിഡ് രോഗം ഭേദമായവരുടെ എണ്ണം 97 ആയി. മുഖ്യമന്ത്രി നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

എറണാകുളം 6, കണ്ണൂര്‍ 3, ഇടുക്കി മലപ്പുറം രണ്ട് പേര്‍ക്ക് വീതവുമാണ് ഇന്ന് രോഗം ഭേദമായത്. അതെസമയം ഇന്ന് സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 357 ആയി.കണ്ണൂര്‍ നാല് പേര്‍ക്ക്, കാസര്‍കോട് 4, മലപ്പുറം രണ്ട്, കൊല്ലം തിരുവനന്തപുരം ഒരാള്‍ക്ക് വീതവുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 11 പേര്‍ക്ക് സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവരാണ്. ഒരാള്‍ വിദേശത്ത് നിന്ന് വന്നയാളാണ്. നിലവില്‍ 258 പേര്‍ ചികിത്സയിലുണ്ട്. 136195 പേരാണ് സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിലുള്ളത്. 135472 പേര്‍ വീട്ടിലും, 723 ആശുപത്രിയിലുമാണ്. ഇന്ന് മാത്രം 153 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 12710 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 11469 നെഗറ്റീവായി എന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Leave a Reply

Back to top button