Koodaranji

കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്‌കൂൾ പ്ലാറ്റിനം ജൂബിലി സമാപനം ഇന്ന്

കൂടരഞ്ഞി: സെന്റ് സെബാസ്റ്റ്യൻസ് എൽ.പി സ്‌കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ഇന്ന് സമാപനം കുറിയ്ക്കും. ഉച്ചകഴിഞ്ഞ് 2:30ന് ആരംഭിക്കുന്ന കാര്യപരിപാടികൾ 5:30ന് ആരംഭിക്കുന്ന സമാപന സമ്മേളനത്തോടെ സമാപിക്കും.

ഉച്ചകഴിഞ്ഞ് 2:30ന് ആരംഭിക്കുന്ന പൂർവ്വ വിദ്യാർത്ഥി-അധ്യാപക സംഗമം മുൻ കോർപറേറ്റ് മാനേജർ ഫാ.മാത്യു മാവേലി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം 5:30നു താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റമീജിയോസ് ഇഞ്ചനാനിയിലിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനം കോഴിക്കോട് മേയർ ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. വയനാട് എം.പി രാഹുൽ ഗാന്ധി, തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് എന്നിവർ മുഘ്യപ്രഭാഷണം നടത്തും.

Related Articles

Leave a Reply

Back to top button