COVID 19KoodaranjiMukkamOmasseryThamarasseryThiruvambady
ഇന്ന് മുതൽ അവശ്യവസ്തുക്കൾ വിൽക്കുന്നവ ഒഴികെയുള്ള വ്യാപാര സ്ഥാപനങ്ങൾ തുറക്കില്ല.

കോഴിക്കോട് ജില്ലയിൽ കോവിഡ് 19 സ്ഥിരികരിച്ച സാഹചര്യത്തിൽ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ന്(23.3.2020) മുതൽ തിരുവമ്പാടി, മുക്കം, കൊടുവള്ളി, താമരശ്ശേരി എന്നിവിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാൻ വ്യാപാരികൾ തീരുമാനിച്ചു.
അവശ്യസാധനങ്ങളായ മരുന്നു ഷോപ്പുകൾ, പച്ചക്കറി, പലചരക്കു കടകൾ സ്ഥാപനങ്ങൾ അടക്കില്ല. എന്നാൽ കടകൾക്ക് മുന്നിൽ 5 ൽ കൂടുതൽ ആളുകൾ നിൽക്കാൻ പാടില്ല, കടകളിലെ ജീവനക്കാരും ഉപഭോക്താക്കളും കൈ കഴുകി വേണം അകത്ത് കയറാൻ എന്നീ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.







