Mukkam

കക്കാട് ഗവ: എൽ.പി സ്‌കൂളിൽ പൂർവ്വ വിദ്യാർത്ഥി – അധ്യാപക സംഗമം നടന്നു

മുക്കം: കക്കാട് ഗവ: എൽ.പി സ്‌കൂളിൽ പൂർവ്വ വിദ്യാർത്ഥി – അധ്യാപക സംഗമം നടന്നു. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് മഞ്ചറ അബു മാസ്റ്റർ നഗറിൽ നടന്ന സംഗമം ഉദ്ഘാടനം ചെയ്തു. 3 കോടിയോളം രൂപ ചെലവഴിച്ച് സ്‌കൂളും നാട്ടുകാരും പഞ്ചായത്ത് അധികൃതരും വിലകൊടുത്ത് വാങ്ങിയ 22 സെന്റ് സ്ഥലത്ത് നിർമിക്കുന്ന കൂറ്റൻ ഹൈടെക് വിദ്യാഭ്യാസ സമുച്ചയത്തിന്റെ പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനം ജൂണിൽ നടക്കുമെന്ന് ചടങ്ങിൽ എം.എൽ.എ അറിയിച്ചു.

കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത ചടങ്ങിൽ മുഖ്യാതിഥിയയായി. ചടങ്ങിൽ സ്‌കൂളിൽ നിന്ന് വിരമിച്ച പൂർവ്വാധ്യാപകരെ ഷാൾ അണിയിച്ച് ആദരിച്ചു. സ്‌കൂളിലെ ആദ്യ വിദ്യാർത്ഥികളായ ഒ.എം അഹമ്മദ്കുട്ടിയെയും ലക്ഷ്മി സർക്കാർ പറമ്പിനെയും ചടങ്ങിൽ ആദരിച്ചു. സ്വാഗത സംഘം ചെയർമാൻ എടക്കണ്ടി അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ എസ്.സി കോളനികളിൽ നിന്ന് അടക്കം സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന 1957ൽ സ്ഥാപിതമായ സ്‌കൂളിനെ കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആദ്യ സർക്കാർ യു.പി സ്‌കൂളായി ഉയർത്തണമെന്നും പ്രൈമറി സ്‌കൂളുകളിൽ സ്ഥിരം കായികാധ്യാപകനെ നിയമിക്കാൻ സർക്കാർ സത്വര നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Back to top button