Mukkam

വേട്ടയാടാൻ വന്നാൽ കോട്ട കെട്ടി സംരക്ഷിക്കും

മുക്കം :സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവുംകേരളത്തിന്റെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗവും ബേപ്പൂര്‍ എം.എല്‍.എയുമായ മുഹമ്മദ് റിയാസിന്റെയും വീടുകളില്‍ രാഷ്ട്രീയ പ്രേരിതമായി മോഡിയുടെ ചട്ടുകമായ ഇ.ഡി നടത്തിയ റെയ്ഡിനെതിരെ സിപിഐഎം മുക്കത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

വി.ഡി സതീശന്റെ ഒത്താശയോടെ കേരളത്തില്‍ സിപിഐഎം നേതാക്കളെ വേട്ടയാടി ബി.ജെ.പിക്ക് വളരാന്‍ അവസരമുണ്ടാക്കാനുള്ള സംഘപരിവാര്‍ ഭരണ കൂടത്തിന്റെ നീക്കമാണ് ഇന്ന് കേരളത്തിലുണ്ടായത്. അരവിന്ദ് കെജരിവാളിനെ ജയിലിൽ അടയ്ക്കാൻ ഇടിക്ക് മുൻപിൽ പരാതിയുമായി പോയത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആണ്. പിണറായി വിജയന് ജയിലിൽ അടക്കാത്തതെന്താണ് എന്ന് ചോദിച്ചതും രാഹുൽ ഗാന്ധിയാണ്. അതേ രാഹുലിന്റെ കേരളത്തിലെ മുഖ്യമന്ത്രി വി ഡി സതീശൻ മോഡിയുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് എന്ന് നടന്നിരിക്കുന്ന റെയ്ഡ്.ഏതറ്റം വരെ പോയും സിപിഐഎമ്മിനെയും നേതാക്കളെയും സംരക്ഷിക്കും.

സഖാക്കള്‍ കെ.ടി.ബിനു,സി.എ.പ്രദീപ്കുമാര്‍,കെ.ശിവദാസന്‍,കെ.പി.ഷാജി,പി.ടി.ബാബു,പ്രജീഷ്.എം.കെ തുടങ്ങിയവര്‍ സംസാരിച്ചു. വി കെ വിനോദ്.

Related Articles

Leave a Reply

Back to top button