Thiruvambady
പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനെതിരെ തിരുവമ്പാടിയിൽ സിപിഐഎം പ്രതിഷേധം

തിരുവമ്പാടി: മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ നടത്തിയ റെയ്ഡിനെതിരെ സിപിഐഎം തിരുവമ്പാടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മോഡിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും തമ്മിലുള്ള കൂട്ടുകെട്ടിന്റെ ഭാഗമായാണ് സിപിഐഎമ്മിനെ തകർക്കാനുള്ള ശ്രമമെന്നാരോപിച്ചായിരുന്നു പ്രതിഷേധം.
പ്രതിഷേധയോഗം സിപിഐഎം ഏരിയ കമ്മിറ്റി അംഗം നാസർ കൊളായി ഉദ്ഘാടനം ചെയ്തു. ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു. ഗണേഷ് ബാബു സ്വാഗതം ആശംസിച്ചു. ഗീത വിനോദ്, റോയ് തോമസ് എന്നിവർ സംസാരിച്ചു.







