Thiruvambady
തിരുവമ്പാടിയിൽ എൽ.ഡി.എഫ് പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി

തിരുവമ്പാടി: ചിട്ടി നടത്തി പണം തട്ടിയ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ പുറത്താക്കുക, മെമ്പർ സ്ഥാനം രാജിവെക്കുക, ചിട്ടിപ്പണം തിരിച്ചു കൊടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ തിരുവമ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അധികാരമുപയോഗിച്ച് അനധികൃതമായി ചിട്ടി നടത്തി വരികയായിരുന്ന വ്യക്തി അടവു തീർന്നപ്പോൾ ചിട്ടിക്കാർക്ക് പണം തിരിച്ചു കൊടുക്കാത്തതിനാൽ
പണം തിരിക്കെ കിട്ടാനുള്ളവർ ഇയ്യാളെ തടഞ്ഞുവെക്കുകയാണെന്നും അധികാര ദുർവിനിയോഗം നടത്തിയ ആളെ മാറ്റിനിർത്തണമെന്നും എൽ.ഡി.എഫ് ആവശ്യപ്പെട്ടു.
സി.എൻ പുരുഷോത്തമൻ അധ്യക്ഷത വഹിച്ച മാർച്ചും ധർണ്ണയും ജോളി ജോസഫ് ഉദ്ഘാടനം ചെയ്തു. അബ്രഹാം മാനുവൽ, ജോയി മ്ലാങ്കുഴി, ഗോപിലാൽ, കെ ഫൈസൽ, സജി ഫിലിപ്പ്, ഗീതാ വിനോദ് തുടങ്ങിയവർ സംസാരിച്ചു