Koodaranji
ശാഖാ സേവാ സപ്താഹം ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി : കേരള ക്ഷേത്രസംരക്ഷണ സമിതി മുക്കം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂടരഞ്ഞി കോവിലകത്തുംകടവ് പോർക്കലി ദേവീ ക്ഷേത്രത്തിൽനടന്ന ശാഖാ സേവാ സപ്താഹം മാതൃസമിതി ജില്ലാ സെക്രട്ടറി ഷീബാ രാജഗോപാൽ ഉദ്ഘാടനം ചെയ്തു.
ക്ഷേത്രസമിതി പ്രസിഡന്റ് ദിനേഷ് കുമാർ അക്കരത്തൊടി അധ്യക്ഷനായി. ഗിരീഷ് കൂളിപ്പാറ, വിജയൻ പൊറ്റമ്മൽ, അജയൻ വല്യാട്ട്കണ്ടത്തിൽ, രമണി ബാലൻ, ഷൈലജ പള്ളത്ത്, ചോലയിൽ വേലായുധൻ, ഷാജി വട്ടച്ചിറയിൽ, മനോജ് ചായംപുറത്ത്, സുന്ദരൻ പള്ളത്ത്, ബിന്ദു ജയൻ, ഷാജി കാളങ്ങാടൻ, ഷാജി കോരല്ലൂർ, സുമതി പള്ളത്ത്, കറപ്പൻ കലങ്ങാടൻ, രജീഷ് തലശ്ശേരി, വിജയൻ അയ്യനാട്ട്ശേരി, സജീവൻ ആലക്കൽ, ഇന്ദിര ചാമാടത്ത്, സുനിതാ മോഹൻ എന്നിവർ സംസാരിച്ചു.






