Mukkam
നീലേശ്വരം ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റിന്റെ ചെറുധാന്യ പ്രദർശന വിപണന മേള സംഘടിപ്പിച്ചു

മുക്കം: നീലേശ്വരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് കോഴിക്കോട് ജില്ല മില്ലറ്റ് മിഷനുമായി സഹകരിച്ച് ചെറുധാന്യ പ്രദർശന വിപണന മേള സംഘടിപ്പിച്ചു. മുക്കം ഉപജില്ല ശാസ്ത്രമേള നടക്കുന്ന വേദിയുടെ സമീപത്താണ് മേള സംഘടിപ്പിച്ചത്. റാഗി, വിവിധ തരം ചോളങ്ങൾ, തിന, ചാമ, കുതിരവാലി, ബ്രൗൺ ടോപ് മില്ലറ്റ്, വരക് അരി, ചെറു ധാന്യങ്ങളുടെ വിവിധ ഉൽപ്പന്നങ്ങൾ തുടങ്ങിയവ മേളയിൽ പ്രദർശിപ്പിച്ചു.
കോഴിക്കോട് ജില്ല മില്ലറ്റ് മിഷൻ ജോയിൻ സെക്രട്ടറി ജസീല റൗഫ് പരിപാടി ഉദ്ഘാടനം ചെയ്യുകയും ചെറു ധാന്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങൾക്ക് ബോധവൽക്കരണം നൽകുകയും ചെയ്തു. പി.ടി.എ പ്രസിഡണ്ട് എം.കെ യാസർ, പ്രിൻസിപ്പൽ എം.കെ ഹസീല, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി.എ അജാസ്, വളണ്ടിയർ ലീഡർമാരായ ശിശിര ബാബു, അശ്വനി സത്യൻ തുടങ്ങിയവർ സംസാരിച്ചു.







