Local

കൊടിയത്തൂരിലേക്ക് കെ.എസ്.ആർ.ടി.സി ബസ് സർവ്വീസ് അനുവദിക്കണം – വെൽഫെയർ പാർട്ടി

കൊടിയത്തൂർ: സ്ത്രീ ജനങ്ങൾക്ക് സൗജന്യ യാത്രക്കായി പ്രിയദർശിനി ബസുകൾ ഓടാൻ തുടങ്ങിയിട്ട് നൂറുദിവസങ്ങൾ പിന്നിട്ടെങ്കിലും കൊടിയത്തൂരിലെയും പരിസര പ്രദേശങ്ങളിലെയും സ്ത്രീകൾക്ക് അതിന്നും ഒരു കിട്ടാകനിയായി തന്നെ നിലനിൽക്കുന്നു. നിലവിലുണ്ടായിരുന്ന ബസ് സർവീസ് നിലച്ചിട്ട് ഏഴുവർഷങ്ങൾ പിന്നിട്ടു. അധികൃതർക്ക് നിവേദനങ്ങൾ പലതും നൽകിയെങ്കിലും നിഷേധാത്മക നിലപാടാണ് ഉണ്ടായത്.

രാവിലെ അഞ്ച് മണിക്കും എട്ട് മണിക്കും മുക്കം, എൻഐടി വഴി കോഴിക്കേട്ടേക്കും രാത്രി പത്ത് മണിക്ക് തിരിച്ചുമുള്ള ട്രിപ്പുകൾ പ്രദേശത്തെ ദീർഘദൂര യാത്രക്കാർക്കും മറ്റും വളരെ ഉപകാരപ്രദമായിരുന്നു. ഇത് പുന: സ്ഥാപിക്കണമെന്നും ഇരു വഴിഞ്ഞിയിലെ നീർനായ ശല്യത്തിൽ നിന്ന് മോചനം നേടാൻ കോട്ടമുഴി, തെയ്യത്തുംകടവ്, കാരാട്ട് കടവുകളിൽ ഷെൽട്ടറുകൾ സ്ഥാപിക്കണമെന്നും നിവേദനങ്ങളിലൂടെ എം.എൽ എ സി.കെ. കാസിമിനോട് ആവശ്യപ്പെട്ടു.

അനുഭാവപൂർവ്വമായ നടപടികൾ ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി കൊടിയത്തൂർ യൂണിറ്റ് പ്രസിഡണ്ട് റഫീഖ് കുറ്റിയോട്ട്, സെക്രട്ടറി കെ. അബ്ദുല്ല, വാർഡ് മെമ്പർ പ്രേമ കോട്ടമ്മൽ, മുൻ മെമ്പർ ടി.കെ അബൂബക്കർ, ജ്യോതി ബസു കാരക്കുറ്റി, കെ.ടി. എ. ഹമീദ് എന്നിവർ പങ്കെടുത്തു.

സി.കെ കാസിം എം എൽഎക്ക് വെൽഫെയർ പാർട്ടി കൊടിയത്തൂർ യൂണിറ്റ് പ്രസിഡണ്ട് റഫീഖ് കുറ്റിയോട്ടിൻ്റെ നേതൃത്വത്തിൽ നിവേദനം നൽകുന്നു.

Related Articles

Leave a Reply

Back to top button