Thiruvambady
കാരുണ്യത്തിന്റെ കൈത്താങ്ങായി ബിരിയാണി ചലഞ്ച്; ചികിത്സാ സഹായമായി 1,60,010 രൂപ കൈമാറി

തിരുവമ്പാടി : എസ്.എം.എ. എന്ന അപൂർവ രോഗം ബാധിച്ച മൂന്ന് കുരുന്നുകളുടെ ചികിത്സാ ചെലവുകൾക്ക് കൈത്താങ്ങാകാൻ അത്തിപ്പാറ കൂട്ടായ്മ സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിലൂടെ 1,60,010 രൂപ സമാഹരിച്ചു.
സാമൂഹിക പ്രതിബദ്ധതയുടെയും കൂട്ടായ്മയുടെയും മാതൃകയായി സംഘടിപ്പിച്ച ചലഞ്ചിലൂടെ ലഭിച്ച മുഴുവൻ തുകയും കുട്ടികളുടെ ചികിത്സാ സഹായത്തിനായി രൂപീകരിച്ച ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി. കാരുണ്യപ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവർക്കും സംഘാടകർ നന്ദി അറിയിച്ചു.







