Thiruvambady

ടീംസ് ഓഫ് നെല്ലാനിച്ചാൽ ചാരിറ്റബിൾ സോസൈറ്റിയുടെ നേതൃത്വത്തിൽ സ്നേഹ സന്ദേശയാത്ര സംഘടിപ്പിച്ചു

തിരുവമ്പാടി : ടീംസ് ഓഫ് നെല്ലാനിച്ചാൽ ചാരിറ്റബിൾ സോസൈറ്റിയുടെ നേതൃത്വത്തിൽ കിടപ്പു രോഗികളെയും നിർദ്ധന കുടുംബങ്ങളെയും സന്ദർശിക്കുന്നതിന് വേണ്ടി സ്നേഹ സന്ദേശയാത്ര സംഘടിപ്പിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു ജോൺസൻ യാത്ര ഉദ്ഘാടനം ചെയ്ത ചടങ്ങിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത്‌ ഏഴാം വാർഡ്‌ മെമ്പർ ഷൈനി ബെന്നി കൊച്ചുകൈപേൽ, ഏട്ടാം വാർഡ്‌ മെമ്പർ അപ്പു കോട്ടയിൽ, സൊസൈറ്റി രക്ഷധികാരി ജോസ് സകറിയാസ് അഴകത്ത്, സൊസൈറ്റിപ്രസിഡന്റ് ബിനു ജോസഫ് വടയാറ്റുകുന്നേൽ ആദ്യക്ഷനായി.

ചാരിറ്റബിൾ സൊസൈറ്റി നിലവിലുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലാ പരിധിയിൽ ഉള്ള പരമാവതി അർഹരായ കുടുംബങ്ങളിലേക്ക് സഹായം എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ യാത്ര സംഘടിപ്പിച്ചിട്ടുള്ളതന്ന് സോസൈറ്റി പ്രസിഡന്റ് അറിയിച്ചു. സെക്രട്ടറി റംഷാദ് ചെറുകാട്ടിൽ നന്ദി അറിയിച്ചു.കോഡിനേറ്റർ ബോണി അഴകത്ത് യാത്രക്ക് നേതൃത്വം നൽകി.മെമ്പർഷിപ്പിനായി ബന്ധപ്പെടുക പ്രസിഡന്റ്‌ :ബിനു ജോസഫ് വടയാറ്റുകുന്നേൽ :8943596943 സെക്രട്ടറി :റംഷാദ് ചെറുകാട്ടിൽ :9946122320

Related Articles

Leave a Reply

Back to top button