Mukkam
ആംബുലൻസും കെ.എസ്.ഇ.ബി. ജീപ്പും കൂട്ടിയിടിച്ചു

മുക്കം : രോഗിയുമായിവന്ന ആംബുലൻസും കെ.എസ്.ഇ.ബി. ജീപ്പും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. കാരമൂല ഭാഗത്തുനിന്ന് രോഗിയുമായിവന്ന ആംബുലൻസിൽ എതിർദിശയിൽവന്ന ജീപ്പ് ഇടിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി പത്തുമണിയോടെ മുക്കം ആലിൻചുവട്ടിലായിരുന്നു സംഭവം.
അപകടത്തിൽ പരിക്കേറ്റ രോഗി ഉൾപ്പെടെ രണ്ടുപേരെ മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. രണ്ട് വാഹനങ്ങളും മുക്കം പോലീസ് കസ്റ്റഡിയിലെടുത്തു.







