Mukkam
മുക്കം ചാപ്റ്റർ ജീവൻരക്ഷാ ഉപകരണങ്ങൾ പരിചയപ്പെടുത്തി

മുക്കം : ലോക മുങ്ങിമരണപ്രതിരോധ ദിനാചരണത്തോടനുബന്ധിച്ച് ഐ.ആർ.ഡബ്ല്യു. മുക്കം ചാപ്റ്റർ ജീവൻരക്ഷാ ഉപകരണങ്ങൾ പരിചയപ്പെടുത്തി. ചേന്ദമംഗലൂർ പാലിയിൽ കുളത്തിൽ നടന്ന പരിപാടി മുക്കം നഗരസഭാ കൗൺസിലർ ഗഫൂർ ഉദ്ഘാടനം ചെയ്തു. വെള്ളത്തിൽ മുങ്ങിത്താഴുന്നവരെ രക്ഷപ്പെടുത്താനുള്ള മാർഗങ്ങൾ വിദഗ്ധർ പങ്കുവെച്ചു.
നഗരസഭാ കൗൺസിലർ സാറ കൂടാരം, ഫാത്തിമ കൊടപ്പന, ഐ.ആർ.ഡബ്ല്യു. ജില്ലാ ലീഡർ ഷജിൽ ഹസ്സൻ, മുക്കം ഗ്രൂപ്പ് ലീഡർ എം.വി. അബ്ദുറഹിമാൻ, സ്റ്റേറ്റ് ഗവേണിങ് ബോഡി അംഗം ഷറഫ് കൊടിയത്തൂർ എന്നിവർ പരിശീലനപരിപാടിക്ക് നേതൃത്വംനൽകി.







