Mukkam

കെ.എം.സി.റ്റി മെഡിക്കൽ കോളേജിൽ ബിരുദദാന ചടങ്ങ് നടത്തി

മുക്കം: കെ.എം.സി.റ്റി മെഡിക്കൽ കോളേജിൽ 2018 എം.ബി.ബി.എസ് ബാച്ച് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് നടത്തി. കെ.എം.സി.റ്റി മെഡിക്കൽ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചു വിപുലമായി നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട കേരള പോലീസ് ഇൻസ്‌പെക്ടർ ജനറൽ, ശ്രീ. സേതു രാമൻ കെ ദീപം തെളിയിച്ചു ഉദ്ഘാടനം നിർവഹിച്ചു.

ഡോ. കെ മൊയ്‌ദു (സ്ഥാപക ചെയർമാൻ, കെ.എം.സി.റ്റി ഗ്രൂപ്പ്‌ ഓഫ് ഇൻസ്റ്റിട്യൂഷൻസ്), ഡോ. വിജീഷ് വേണുഗോപാൽ (പ്രിൻസിപ്പാൾ, കെ.എം.സി.റ്റി മെഡിക്കൽ കോളേജ്) ആനന്ദ മണി കെ (പ്രസിഡന്റ്‌, കാലിക്കറ്റ്‌ മാനേജ്മെന്റ് അസോസിയേഷൻ), വിനീഷ് വിദ്യാധരൻ (പ്രസിഡന്റ്‌, കാലിക്കറ്റ്‌ ചേമ്പർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിസ്), ശ്രീകുമാർ (വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനും) ഡോ. ചെല്ലമ്മ വി.കെ, ഡോ. അഫ്സൽ (കെ.എം.സി.റ്റി മെഡിക്കൽ കോളേജ് ) എന്നീ വീശിഷ്ട വ്യക്തികൾ സംസാരിച്ചു. തുടർന്ന് പിന്നണി ഗായകൻ വിധു പ്രധാപ് അവതരിപ്പിച്ച സംഗീത വിരുന്നും, വിദ്യാർത്ഥികളുടെ കലാപരിപാടികളോടും കൂടെ ചടങ്ങുകൾ അവസാനിച്ചു.

Related Articles

Leave a Reply

Back to top button