Mukkam

ബി.ജെ.പി. തിരുവമ്പാടി നിയോജക മണ്ഡലം തിരംഗയാത്ര നടത്തി

മുക്കം : ബി.ജെ.പി. തിരുവമ്പാടി നിയോജക മണ്ഡലം തിരംഗയാത്ര ദേശീയസമിതി അംഗം ചേറ്റൂർ ബാലകൃഷ്ണൻ മുക്കം നഗരസഭ കൗൺസിലർ നികുഞ്ജം വിശ്വനാഥന് ദേശീയ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മുക്കം എസ്.കെ. പൊറ്റക്കാട്ട് സ്മൃതിമണ്ഡപത്തിൽ നടന്ന ചടങ്ങിൽ നിയോജക മണ്ഡലം വൈസ് പ്രസിഡൻറ്്‌ എം.ടി. സുധീർ അധ്യക്ഷനായി. ബി.ജെ.പി. സംസ്ഥാന കൗൺസിൽ അംഗം ബാബു മൂലയിൽ മുഖ്യപ്രഭാഷണം നടത്തി. പി.എസ്. അഖിൽ, ബിനോജ് ചേറ്റൂർ എന്നിവർ സംസാരിച്ചു.

സമാപന സമ്മേളനം തിരുവമ്പാടിയിൽ ന്യൂനപക്ഷ മോർച്ച ജില്ലാ ജനറൽസെക്രട്ടറി സജീവ് ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി കെ. ഷിനോ, സി. സുന്ദരൻ, രാജൻ കൗസ്തുഭം എന്നിവർ സംസാരിച്ചു. വയനാട് ദുരന്തത്തിൽ പ്രണാമമർപ്പിച്ച് മൗന പ്രാർഥനയോടെയാണ് ചടങ്ങ് ആരംഭിച്ചത്.

Related Articles

Leave a Reply

Back to top button