Kodanchery

കേരളത്തിലെ മികച്ച കൂൺ കർഷകൻ ജസൽ.കെ യെ ലിൻ്റോ ജോസഫ് എം എൽ എ ആദരിച്ചു

കോടഞ്ചേരി : സംസ്ഥാനത്തെ മികച്ച കൂൺ കർഷകനായി സംസ്ഥാന കർഷക അവാർഡ് കരസ്ഥമാക്കിയ കോടഞ്ചേരി പഞ്ചായത്തിലെ കളപ്പുറം സ്വദേശി ജസൽ .കെ കാഞ്ഞിരക്കലിനെ തിരുവമ്പാടി നിയോജക മണ്ഡലം എം എൽ എ ലിന്റോ ജോസഫ് ഷാൾ അണിയിച്ച് ആദരിച്ചു.

കൂൺ കർഷക അവാർഡ് ജേതാവ് ജസലിനെ ആദരിക്കുന്ന ചടങ്ങിൽ കണ്ണോത്ത് ലോക്കൽ സെക്രട്ടറി ജോസഫ് മാസ്റ്റർ ബൊക്ക നൽകി. ബ്രാഞ്ച് സെക്രട്ടറി രജി ടി എസ്, സുബ്രഹ്മണ്യൻ മാക്കോത്ത്, റാഷിദ്‌ ഗാസലി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Related Articles

Leave a Reply

Back to top button