Mukkam

മുക്കം നഗരസഭയിൽ ബെയ്‌ലിങ് മെഷീൻ പ്രവർത്തനമാരംഭിച്ചു

മുക്കം : കേരള ഖരമാലിന്യ പരിപാലന പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ കുറ്റിപ്പാല എം.സി.എഫിൽ സജ്ജീകരിച്ച പ്ലാസ്റ്റിക് ബെയ്‌ലിങ് മെഷീൻ നഗരസഭാ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനംചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ് അധ്യക്ഷയായി.

എം.സി.എഫിനുള്ള കെട്ടിടം ഉൾപ്പെടെ ഒരുക്കിനൽകിയ അബ്ദുൾ മജീദിനെ നഗരസഭാ ചെയർമാനും ആദരിച്ചു. നഗരസഭാ കൗൺസിലർമാരായ ഇ. സത്യനാരായണൻ, അശ്വതി സനൂജ്, എം.വി. രജനി, ജോഷില സന്തോഷ്, കെ. ബിന്ദു, നഗരസഭാ സെക്രട്ടറി, ക്ലീൻ സിറ്റി മാനേജർ, ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, കെ.എസ്.ഡബ്ല്യു.എം.പി. എൻജിനിയർ, ഹരിത കർമ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഹരിതകർമ സേനാംഗങ്ങൾക്കായുള്ള പ്ലാസ്റ്റിക് ബെയ്‌ലിങ് പരിശീലനവും നടന്നു.

Related Articles

Leave a Reply

Back to top button