Thiruvambady

കമ്യൂണിറ്റി കിച്ചണിലേക്ക് സ്വയം കൃഷിചെയ്ത് വിളവെടുത്ത പച്ചക്കറികൾ നൽകി മാതൃകയായി കുട്ടിക്കർഷക

തിരുവമ്പാടി : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച കമ്മ്യൂണിറ്റി കിച്ചണിലേക്ക് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ ഷഹന സിനു തന്റെ പച്ചക്കറി കൃഷിയുടെ വിളവെടുപ്പിന്റെ പങ്ക് നൽകി മാതൃകയായി

വീട്ടുമുറ്റത്തും ടെറസിലും പരിസരത്തുമായി ഒരു വർഷത്തിലേറെയായി ഷഹന സിനു വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്തു വരുന്നു.

കുട്ടികർഷകരുടെ കൃഷിയിലെ നൈപുണ്യം നേടിക്കൊടുത്തത് അനേകം ബഹുമതികളും ആദരവുമാണ്, വിഷമില്ലാത്ത പച്ചക്കറി വിദ്യാലയത്തിലും വീട്ടിലും എന്ന കൃഷിഭവന്റെ പദ്ധതിയുടെ ഭാഗമായി ആരംഭിച്ച കൃഷിയാണ് ഷഹന സിനു ഇന്നും തുടരുന്നത്.

തിരുവമ്പാടി ചവലപ്പാറ കോളമണ്ണിൽ സുബൈറിന്റെയും മുനീറയുടെയും മകളായ ഷഹന സിനു സ്കൂളിലെ കാർഷിക ക്ലബ്ബിന്റെ സജീവ അംഗം കൂടിയാണ്

വ്യത്യസ്ത ഇനങ്ങൾ കൃഷി ചെയ്ത് മുന്നോട്ടു പോകുന്ന ഈ കുട്ടികർഷകയുടെ മാതൃക എല്ലാവർക്കും പ്രചോദനം ആകേണ്ട ഒന്നാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി ടി ആഗസ്റ്റ് പറഞ്ഞു.

Related Articles

Leave a Reply

Back to top button