Thiruvambady

സേക്രട്ട് ഹാർട്ട്‌ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് അധ്യാപക ദിനം ആചരിച്ചു

തിരുവമ്പാടി : സെപ്തംബർ 5 അധ്യാപക ദിനത്തിൻ്റെ ഭാഗമായി സേക്രട്ട് ഹാർട്ട്‌ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വോളണ്ടിയേഴ്‌സ് അധ്യാപകരെ ആദരിച്ചു. പ്ലസ് ടു എൻ എസ് എസ് വോളണ്ടിയർ ഫാത്തിമ മർസ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വോളണ്ടിയർ ലീഡർ ഡോൺ ജോബി സ്വാഗതം അറിയിച്ചു . വോളണ്ടിയർമാരായ അഞ്ജന എ. എസ്, സാരംഗ് സുരേന്ദ്രൻ, സിയ അന്ന ജോഷി, റിസ്‌വാൻ, സഫ ഷംസുദ്ധീൻ, അനഘ അനിൽ എന്നിവർ ആശംസകൾ അറിയിച്ചു. വോളണ്ടിയർ ലീഡർ ദിയ ട്രീസ അജേഷ് ചടങ്ങിൽ നന്ദിയറിയിച്ചു.

Related Articles

Leave a Reply

Back to top button