Kerala

ലോക്ക് ഡൗണ്‍ നീട്ടല്‍; മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് അഭിപ്രായം ആരാഞ്ഞ് ആഭ്യന്തരമന്ത്രി അമിത് ഷാ

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് അഭിപ്രായം ആരാഞ്ഞ് ആഭ്യന്തര മന്ത്രി അമിത് ഷാ. ഫോണില്‍ വിളിച്ചാണ് അദ്ദേഹം സംസ്ഥാനത്തിന്റെ അഭിപ്രായങ്ങള്‍ ചോദിച്ചറിഞ്ഞത്.

ഘട്ടം ഘട്ടമായി ലോക്ക്ഡൗണ്‍ പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. ഇതിനു പുറമെ, സംസ്ഥാനത്തിന്റെ അഭിപ്രായങ്ങള്‍ മുഖ്യമന്ത്രി എഴുതി നല്‍കുകയും ചെയ്തു. സംസ്ഥാനത്തെ ഇപ്പോഴത്തെ രോഗത്തിന്റെ അവസ്ഥ, ലോക്ഡൗണ്‍ മാറ്റുകയാണെങ്കില്‍ അത് ഏത് തരത്തിലാകണം, സാമ്പത്തിക സഹായം എന്നിവയെക്കുറിച്ചെല്ലാം സംസ്ഥാനം കേന്ദ്ര ആഭ്യന്തര മന്ത്രിയെ അറിയിച്ചിട്ടുണ്ട്.

ലോക്ക്ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കരുത് എന്നാണ് പ്രധാന ആവശ്യം. തീവ്ര മേഖലകളിലൊഴികെ മറ്റെല്ലായിടത്തും ഇളവുകളാകാം. എന്നാല്‍ ഒറ്റയടിക്ക് ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് ഗുണകരമാകില്ല എന്ന നിര്‍ദേശമാണ് സംസ്ഥാനം നേരത്തെ തന്നെ മുന്നോട്ട് വെച്ചത്.

Related Articles

Leave a Reply

Back to top button