Kerala

ആരോഗ്യവകുപ്പ് ജീവനക്കാർക്കായി കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ( KSTA ) 4,000 പിപി ഇ കിറ്റ് സംസ്ഥാനവ്യാപകമായി നൽകി.

കോഴിക്കോട് : ആരോഗ്യവകുപ്പ് ജീവനക്കാർക്കായി കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ( KSTA ) 4,000 പിപി ഇ കിറ്റ് സംസ്ഥാനവ്യാപകമായി നൽകി. 24 ലക്ഷം രൂപ വിലവരുന്ന കിറ്റുകളാണിത്. കിറ്റുകൾ സംസ്ഥാന ജനറൽ സെക്രട്ടറി ഹരികൃഷ്ണന്റെ കയ്യിൽ നിന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ ഏറ്റുവാങ്ങി.

വിവിധ ജില്ലകളിൽ കമ്മ്യൂണിറ്റി കിച്ചണുകളിൽ സഹായം, മാസ്ക്, സാനിറ്റൈസർ വിതരണം, കൈകഴുകൽ കേന്ദ്രങ്ങൾ സ്ഥാപിക്കൽ എന്നിങ്ങനെ വിവിധങ്ങളായ പ്രവർത്തനങ്ങളാണ് കെഎസ്ടിഎ ഈ കൊറോണക്കാലത്ത് നടത്തിയത്. കൂടാതെ ഒരു മാസത്തെ വേതനം സർക്കാരിലേക്ക് നൽകുന്ന പ്രവർത്തനങ്ങളുമായി പൂർണമനസ്സോടെ സഹകരിക്കുകയാണ് ഇവർ.

Related Articles

Leave a Reply

Back to top button