Thiruvambady

പ്രവാസികളെ സ്വീകരിക്കാൻ തിരുവമ്പാടിയിൽ നടപടി ക്രമങ്ങൾ ആരംഭിച്ചു

തിരുവമ്പാടി: പ്രവാസികൾ വിദേശത്തു നിന്നെത്തുന്ന സാഹചര്യം മുന്നിൽക്കണ്ട് ഗ്രാമ പഞ്ചായത്ത്, ജനമൈത്രി പോലീസ്, റെവന്യൂ വകുപ്പുകളുടെ നേതൃത്വത്തിൽ സംസ്‌ഥാന സർക്കാരിന്റെ നിർദ്ദേശപ്രകാരം വിദേശത്തുനിന്ന് എത്തുന്നവരെ ക്വാറന്റെൻ ചെയ്യണ്ട സാഹചര്യമുണ്ടായാൽ അവരെ മാറ്റിപ്പാർപ്പിക്കുന്നതിനായി വേണ്ട സൗകര്യം ഏർപ്പെടുത്തുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു.

ആദ്യഘട്ട നടപടി ക്രമങ്ങളുടെ ഭാഗമായി പുല്ലൂരാംപാറ ബഥാനിയ റിന്യൂവൽ സെന്ററിൽ പരിശോധന നടത്തുകയും ലഭ്യമായ താമസ സൗകര്യവും മറ്റു കാര്യങ്ങളും വിലയിരുത്തുകയും ചെയ്തു.

പ്രവാസികളെ സ്വീകരിക്കാൻ വേണ്ട ഒരുക്കങ്ങളെല്ലാം ധൃതഗതിയിൽ ചെയ്തു തീർക്കുമെന്ന് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ടി അഗസ്റ്റിൻ തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു.

സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിച്ചുകൊണ്ട് അടിയന്തര സാഹചര്യത്തിൽ വേണ്ടുന്ന സജ്ജീകരണങ്ങൾ ചെയ്യാൻ വേണ്ട നിർദ്ദേശങ്ങൾ രൂപതയിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും എല്ലാവിധ സഹകരണങ്ങളും ഉണ്ടാകുമെന്നും ബഥാനിയ ഡയറക്ടർ ഫാ. ബിനു പുളിക്കൽ തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു.

Related Articles

Leave a Reply

Back to top button