Kerala

തോറ്റുകൊടുക്കാതെ കേരളം; സംസ്ഥാനത്തിന് ഇന്ന് ആശ്വാസദിനം; ഇന്ന് കൊവിഡ് പോസിറ്റീവ് കേസുകള്‍ ഇല്ല, രോഗമുക്തി നേടിയത് 9 പേര്‍

തിരുവനന്തപുരം: കൊറോണ വൈറസിലും തോറ്റുകൊടുക്കാതെ കേരളം. സംസ്ഥാനത്ത് ഇന്ന് ഒറ്റ കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതിനു പുറമെ, 9 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറാണ് വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം അറിയിച്ചത്.

കൊവിഡ് വ്യാപനത്തിന് ശേഷം ആദ്യമായാണ് പോസിറ്റീവ് കേസുകള്‍ ഇല്ലാത്ത ഒരു ദിവസമുണ്ടാകുന്നത്. ഇത് സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും നടത്തുന്ന മികച്ച പ്രവര്‍ത്തനത്തിന്റെ ഫലം കൂടിയാണ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും 4 വീതവും എറണാകുളത്ത് ഒരാളുടെയും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്. ഇതുവരെ 392 പേരാണ് വൈറസില്‍ നിന്ന് രോഗമുക്തി നേടിയത്. 102 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് 21,499 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,067 പേര്‍ വീടുകളിലും 432 പേര്‍ ആശുപത്രികളിലുമാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 27,150 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 26,225 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവ് ആണ്.

Related Articles

Leave a Reply

Back to top button