Koodaranji

വി.ആർ.സി കക്കാടംപൊയിൽ വോളിഫ്രണ്ട്സ് വോളിബോൾ ടൂർണമെന്റിൽ ജേതാക്കളായി

കൂടരഞ്ഞി: വോളിഫ്രണ്ട്സ് കൂടരഞ്ഞി സംഘടിപ്പിച്ച പ്രദേശിക വോളിബോൾ ടൂർണമെൻ്റിൽ വി.ആർ.സി കക്കാടംപൊയിൽ ജേതാക്കളായി. ഫൈനൽ മത്സരത്തിൽ ഗ്രബ്രിയേൽ സ്റ്റോഴ്സ് പുല്ലൂരാംപാറയെ പരാജയപ്പെടുത്തിയാണ് കക്കാടംപൊയിൽ വിജയിച്ചത്.

മത്സരത്തിൽ അഞ്ച് ടീമുകൾ ആണ് പങ്കെടുത്തത്.മുൻ ദേശിയ വോളിബോൾ കോച്ച് ടി.ടി ജോസഫ് പുരസ്കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കക്കാടംപൊയിലിന്റെ പ്രിൻസ് മികച്ച അറ്റാക്കറായും, ജ്യോതിഷ് മികച്ച സെറ്ററായും, സനു മികച്ച ലിബറോയായും തിരഞ്ഞെടുക്കപ്പെട്ടു. ഓൾറൗണ്ടർ വിഭാഗത്തിൽ പുല്ലൂരാംപാറയുടെ കൃഷ്ണദാസാണ് പുരസ്കാരത്തിന് അർഹനായത്.

വ്യക്തിഗത വിജയികൾക്കുള്ള സമ്മാനങ്ങൾ റെയിൽവേ താരമായ മിർഷാദ് സമ്മാനിച്ചു.

Related Articles

Leave a Reply

Back to top button