Thiruvambady

പ്രവാസികളെ സ്വീകരിക്കാൻ തിരുവമ്പാടി പഞ്ചായത്ത് സജ്ജമായി.

തിരുവമ്പാടി : വിദേശത്തു നിന്നും തിരികെ വരുന്ന പ്രവാസികളെ താമസിപ്പിക്കുന്നതിനുള്ള സ്ഥലങ്ങൾ കണ്ടെത്തുന്നതിനുള്ള സർക്കാർ നിർദ്ദേശമനുസരിച്ച് പഞ്ചായത്തിലേക്കെത്തുന്ന ആളുകളെ ക്വോറന്റെയിൻ ചെയ്യേണ്ടി വന്നാൽ അവരെ താമസിപ്പിക്കുവാൻ ആവശ്യമായ സ്ഥലം പഞ്ചായത്തിന്റെയും, റവന്യൂ വകുപ്പിന്റെയും, പോലീസിന്റെയും നേത്യത്വത്തിൽ പഞ്ചായത്ത് പരിധിയിൽ സജ്ജമാക്കി കൊണ്ടിരിക്കുന്നു.

പുല്ലുരാപാറ ബഥാനിയ ധ്യാനകേന്ദ്രം അവരുടെ എല്ലാ സ്വകര്യങ്ങളും ഈ ആവശ്യത്തിലേക്ക് വിട്ടു കൊടുക്കുവാൻ സന്നദ്ധമാണെന്ന് ബഥാനിയ ഡയറക്റടർ ഫാദർ ബിനു പുളിക്കൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാദർ. സിബി കുഴിവേലിൽ, ഫാദർ. പയസ്സ് നെല്ലിയാനി എന്നിവർ അറിയിച്ചു.

മദീന ജ്വല്ലറി ഉടമ കുഞ്ഞായിൻ, ജയിസൺ ഓണാട്ട് എന്നിവർ അവരുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ വിട്ടു കൊടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

ഇതുപോലുള്ള ഒഴിവായി കിടക്കുന്ന കെട്ടിടങ്ങളോ, വീടുകളോ ഉളളവർ സൻമനസ്സോടുകൂടി ഈ ആശ്യത്തിലേക്ക് വിട്ടു കൊടുക്കണമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ അഭ്യർത്ഥിച്ചു.

വിട്ടു കിട്ടിയ കെട്ടിടങ്ങൾ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു.

സംഘത്തിൽ വില്ലേജ് അസിസ്റ്റന്റ് സുരേഷ്, പോലീസ് ഓഫീസർ. സെബാസ്റ്റ്യൻ, പഞ്ചായത്ത് സീനിയർ ക്ലർക്ക് നവീൻ എന്നിവർ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button