Koodaranji

കൂടരഞ്ഞിയിലും ബ്ലാക്ക്മാൻ

കൂടരഞ്ഞി: ഇരുട്ടിന്റെ മറവിൽ ആളുകളെ ഭീതയിലാഴ്ത്തി ഓടി മറിയുന്ന ബ്ലാക്ക്മാൻ കൂടരഞ്ഞിയിലും . ഇന്നലെ രാത്രി പതിനൊന്നരയൊടെ കൂടരഞ്ഞി പെട്രോൾ പമ്പിന് സമിപമുള്ള വീട്ടിലാണ് ബ്ലാക്ക്മാനെ കണ്ടതായി പറയപ്പെടുന്നത് വീടിന്റെ അടുക്കള ഭാഗത്ത് നിന്ന ആളെ വീട്ടിലുണ്ടായിരുന്ന പെൺകുട്ടിയാണ് ആദ്യം കണ്ടത് ഭയന്നപൊയ വിദ്യാർഥിനി വീട്ടുകാരെ വിവരറിയിച്ചപ്പോഴേക്കും ആൾ ഒടിമറഞ്ഞു.

ഉയരം കൂടിയ ഒരാൾ ഓടി മറിയുന്നത് സമീപത്തുള്ള വീട്ടിലെ ആളും കണ്ടതായി പറയപ്പെടുന്നു. തുടർന്ന് നാട്ടുകാർ സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ നടത്തിയെങ്കിലും ആരേയും കണ്ടെത്താനായില്ല മുന്ന് മാസം മുമ്പ് കൂമ്പാറ ഭാഗത്തും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യ്തിരുന്നെങ്കിലും ആളെപിടികൂടാൻ സാധിച്ചിരുന്നില്ല.

News from എന്റെ കൂടരഞ്ഞി

Related Articles

Leave a Reply

Back to top button