Thiruvambady

കോവിഡ് പ്രതിരോധം പഞ്ചായത്ത് മോണിറ്ററിങ്ങ് കമ്മറ്റി രൂപീകരിച്ചു

കൂടരഞ്ഞി : പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ നിർദ്ദേശപ്രകാരം പഞ്ചായത്തു തല മോണിറ്ററിങ്ങ് കമ്മറ്റി രൂപീകരിച്ചു. പ്രവാസികളുടെ മടങ്ങിവരവിന് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിനും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളുടെ മോണിറ്ററിങ്ങ് നടത്തി കുറവുകൾ പരിഹരിച്ച് മുന്നോട്ട് പോകുന്നതിനും സഹായകരമാവുന്ന രീതിയിലാണ് കമ്മറ്റികൾ രൂപീകരിച്ചിരിക്കുന്നത്.

പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനും, ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ, പ്രതിപക്ഷനേതാവ്, പഞ്ചായത്ത് സെക്രട്ടറി, മെഡിക്കൽ ഓഫിസർ, വില്ലേജ് ഓഫീസർ, ഹെൽത്ത് ഇൻസ്പക്ടർ, പോലീസ് ഹൗസ് ഓഫീസർ, ആശാവർക്കർ, എം.എൽ.എ. യുടെ പ്രതിനിധി ,സഹകരണ ബാങ്ക് പ്രതിനിധിനിധി, പെൻഷനേഴ്സ് പ്രധിനിധി എന്നിവരടങ്ങുന്നതാണ് മോണിറ്ററിങ്ങ് കമ്മറ്റി.

നിലവിൽ എത്തിചേരുന്ന പ്രവാസികളുടെ താമസ സൗകര്യം പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിനായി വാർഡ് തലത്തിൽ മോണിറ്ററിങ്ങ് കമ്മറ്റികൾ രൂപീകരിക്കും കമ്മറ്റിയിൽ ഒരു സർക്കാർ ജീവനക്കാരനും, ആരോഗ്യ വളണ്ടിയറും ഉണ്ടാകും. വാർഡുകളുടെ മേൽനോട്ടച്ചുമതല വാർഡ് മെമ്പർക്കായിരിക്കും. വാർഡ് നിരീക്ഷണ കമ്മറ്റിയുടെ നിരീക്ഷണങ്ങൾ പഞ്ചായത്തുതല മോണിറ്ററിങ്ങ് കമ്മറ്റി വിലയിരുത്തും.

യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ്  അദ്ധ്യക്ഷതവഹിച്ചു പഞ്ചായത്ത് സെക്രട്ടറി ബിജേഷ്, ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ ജോർജ്, തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button