Kodanchery

വേൾഡ് മാസ്റ്റേഴ്സ് ഗെയിംസ് ; ഇന്ത്യൻ ഹാൻഡ് ബോൾ ടീമിൽ 4 കോടഞ്ചേരി സ്വദേശികൾ

കോടഞ്ചേരി: തായ്‌വാനിൽ വച്ച് നടക്കുന്ന വേൾഡ് മാസ്റ്റേഴ്സ് ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ ഹാൻഡ് ബോൾ ടീമിൽ നാല് കോടഞ്ചേരി സ്വദേശികൾ.ഇന്ത്യൻ ഹാൻഡ് ബോൾ ടീം ക്യാപ്റ്റനായ റോബർട്ട് അറയ്ക്കലിനെ കൂടാതെ സന്തോഷ് സെബാസ്റ്റ്യൻ,ലിഷോ അഗസ്റ്റിൻ മുണ്ടക്കൽ, മെൽബിൻ മാത്യു കേളംകുന്നേൽ എന്നിവരാണ് വേൾഡ് മാസ്റ്റേഴ്സ് ഗെയിംസിൽ പങ്കെടുക്കുന്ന കോടഞ്ചേരി സ്വദേശികൾ.

മെയ് 17 മുതൽ 24 വരെ തായ്‌വാനിലെ ന്യൂ തായ്‌പ്പെയ്സിറ്റിയിലാണ് ഗെയിംസ് നടക്കുന്നത്. വേൾഡ് ചാമ്പ്യൻഷിപ്പിൽ ഹാൻഡ് ബോളിൽ ആദ്യമായിട്ടാണ് ഇന്ത്യൻ ടീം യോഗ്യത നേടുന്നത്. 25 കായിക ഇനങ്ങളിലായി നടക്കുന്ന വേൾഡ് ഗെയിംസിൽ ഇന്ത്യയിൽ നിന്ന് 198 കായിക താരങ്ങൾ വിവിധ ഇനങ്ങളിൽ മത്സരിക്കുന്നു. മുൻ ഇന്ത്യൻ താരവും വേൾഡ് ചാമ്പ്യൻഷിപ്പിന്റെ മിഷൻ കോഡിനേറ്ററും ആയ ജോർജ് ബി വർഗീസ് ആണ് ടീം ഇന്ത്യയുടെ പരിശീലകൻ. മത്സരത്തിനായി ടീം അംഗങ്ങൾ നാളെ രാവിലെ ചൈനീസ് തായ്‌പ്പെയ്സിറ്റിയിലേക്ക് പുറപ്പെടും.

Related Articles

Leave a Reply

Back to top button