Thiruvambady
കർഷകസംഘം മികച്ച കർഷകനെ ആദരിച്ചു

തിരുവമ്പാടി: സ്വാതന്ത്രകർഷക സംഘം സുവർണ ജൂബിലിയും സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് മികച്ച കർഷകനായ ഷിജോ കണ്ടോതുതോടിക പുല്ലുരാപാറയെ തിരുവമ്പാടി നിയോജക മണ്ഡലം കമ്മറ്റി ആദരിച്ചു.നിയൊജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി കെ കാസിം പൊന്നാട അണിയിച്ചു.
തിരുവമ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് മോയിൻ കാവുങ്ങൽ അധ്യക്ഷം വഹിച്ചു.മണ്ഡലം കർഷക സംഘം പ്രസിഡന്റ് നടുക്കണ്ടി അബൂബക്കർ മുഖ്യ പ്രഭാഷണം നടത്തി.മണ്ഡലം സെക്രട്ടറി ശരീഫ് അമ്പലകണ്ടി,പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി
ഷൗക്കത്ത്,പഞ്ചായത്ത് കർഷക സംഘം സെക്രട്ടറി ഒ.യൂ റഷീദ്
എന്നിവർ സംബന്ധിച്ചു.







