Kodanchery
പരിസ്ഥിതി ദിനം ആചരിച്ചു

കോടഞ്ചേരി: ഓയിസ്ക നെല്ലിപ്പൊയിൽ ചാപ്റ്റർ സമുചിതമായി പരിസ്ഥിതി ദിനം ആചരിച്ചു നെല്ലിപ്പൊയിൽ വിമല യുപി സ്കൂളിൽ വച്ച് നടന്ന പരിസ്ഥിതി ദിന ആഘോഷ ചടങ്ങിൽ ഈ വർഷത്തെ യു എൻ അപ്തവാക്യമായ ‘END PLASTIC POLLUTION GLOBALLY” എന്ന വിഷയത്തിൽ ഓയിസ്ക സെക്രട്ടറി ജിനേഷ് കുര്യൻ കുട്ടികൾക്ക് അവബോധം നൽകുകയും തുടർന്ന് ഓയിസ്ക സീനിയർ മെമ്പർമാരായ തോമസ് പാലത്തിങ്കൽ, സ്കറിയ പടിഞ്ഞാറ്റമുറി, വിമല സ്കൂളിലെ പ്രധാന അധ്യാപികയായ ആൻസി എന്നിവർ ചേർന്ന് സ്കൂൾ പരിസരത്ത് ഫലവൃക്ഷത്തൈകൾ നടുകയും ചെയ്തു.
ഓയിസ്ക പ്രസിഡണ്ട് സാബു അവണ്ണൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, പ്രധാന അധ്യാപിക ആൻസി സ്വാഗതം ആശംസിക്കുകയും അധ്യാപകനായ ഷബീർ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.സ്കൂളിലെ അധ്യാപകരും, കുട്ടികളും, ഓയിസ്ക മെമ്പർമാരും പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു.






