Koodaranji

പരിസ്ഥിതി ദിനം ഫല വൃക്ഷ തൈകൾ നട്ടു ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി :സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് തല പരിസ്ഥിതി ദിനാഘോഷം 2025കുടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ഫലവൃക്ഷ ത്തൈകൾ നട്ടു ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എസ് രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് പ്രിൻസിപ്പൽ ബിനു ബേബി സ്വാഗതം പറഞ്ഞു.കൂടരഞ്ഞി കൃഷി ഓഫീസർ കെ.എ ഷബീർ അഹമ്മദ് പരിസ്ഥിതി ദിന സന്ദേശം നൽകി.NSS ലീഡർ അനന്യ സെബാസ്റ്റ്യൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു

വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ജറീന റോയ് ,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസ് , വാർഡംഗങ്ങളായ ജോസ് തോമസ്,സീന ബിജു, ബിന്ദു ജയൻ ,നാഷണൽ സർവീസ് സ്കീം ടീച്ചർ ഇൻ ചാർജ് കെ. ബേബി സജിത, എസ് പി സി ഇൻ ചാർജ് വിനോദ് ജോസ്,പ്രധാന അധ്യാപക ഇൻ ചാർജ് ഷൈനി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button