വാട്ടർ അതോറിറ്റി നിസ്സംഗത വിടിഞ്ഞ് കുടിവെള്ളം എത്തിക്കണം

കോടഞ്ചേരി : പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ കാലപ്പഴക്കം ചെന്ന പൈപ്പുകൾ മാറ്റാതെ അറ്റകുറ്റപ്പണി നടത്താതെ വാട്ടർ അതോറിറ്റിയുടെ കെടുകാര്യസ്ഥത മൂലം മാസങ്ങളായി ജലവിതരണം മുടങ്ങിയിട്ടും ഉപയോഗിക്കാത്ത വെള്ളത്തിന് ബില്ല് ഏർപ്പെടുത്തി പൊതുജനങ്ങളെ കൊള്ളയടിക്കുന്ന വാട്ടർ അതോറിറ്റിയുടെ നടപടിയിൽ കോടഞ്ചേരി പതിനേഴാം വാർഡ് കുടുംബസംഗമം പ്രതിഷേധിച്ചു.
ബന്ധപ്പെട്ട അധികാരികൾ നിസ്സംഗത വെടിഞ്ഞ് ജലവിതരണം സുഗമമാക്കിയില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുന്നു യോഗം തീരുമാനിച്ചു.
കെപിസിസി മെമ്പർ പിസി ഹബീബ് തമ്പി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.വാർഡ് കോൺഗ്രസ് പ്രസിഡണ്ട് ജോൺ നെടുങ്ങാട്ട് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ മുഖ്യപ്രഭാഷണം നടത്തി.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് മാരായ ജോസ് പൈക, സഹീർ എരഞ്ഞോണ ഗ്രാമപഞ്ചായത്ത് മെമ്പർ വാസുദേവൻ ഞാറ്റുകാലായിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് ഫ്രാൻസിസ് മുണ്ടാട്ടിൽ ഏബിൾ മാത്യു തേക്കിലക്കാട്ട് ബിപി തിരുമല എന്നിവർ പ്രസംഗിച്ചു.






