Kodanchery

നൂറാംതോട് എ എം എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

കോടഞ്ചേരി : മര്‍കസ് ലോ കോളേജ് എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നൂറാംതോട് എ എം എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ പിന്തുണ ഉറപ്പാക്കുന്നതിനും പഠനാന്തരീക്ഷം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കിയത്.

പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം മര്‍കസ് ലോ കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സി. അബ്ദുല്‍ സമദ് നിര്‍വഹിച്ചു. വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് സമൂഹത്തിന്റെ പിന്തുണ അനിവാര്യമാണെന്നും സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സ്‌കൂള്‍ പ്രധാന അധ്യാപിക ഫാത്തിമ നജ്മു,അധ്യാപകരായ മുഹമ്മദ്, റുബീന, ഫസലുറഹ്‌മാന്‍, റഹീസ എന്നിവര്‍ ചേര്‍ന്ന് ഉപകരണങ്ങള്‍ സ്വീകരിച്ചു. എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. ഇബ്രാഹീം മുണ്ടക്കല്‍ സ്വാഗതവും വോളണ്ടിയര്‍ സെക്രട്ടറി ജുമൈലത്ത് കാസര്‍ഗോഡ് നന്ദിയും പറഞ്ഞു. സ്‌കൂള്‍ അധ്യാപകരും എന്‍ എസ് എസ് വളണ്ടിയര്‍മാരും പരിപാടിയില്‍ പങ്കെടുത്തു. സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളുമായി സഹകരിച്ച് വിദ്യാഭ്യാസ- സാമൂഹിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് എന്‍എസ്എസ് യൂണിറ്റ് ഭാരവാഹികള്‍ പറഞ്ഞു.

Related Articles

Leave a Reply

Back to top button