Kodanchery

മലബാർ റിവർ ഫെസ്റ്റിവൽ ജൂലൈ 24 മുതൽ 27 വരെ ഓഫ് റോഡ് ഫൺ ഡ്രൈവ് ശനിയാഴ്ച തേവർമലയിൽ

കോടഞ്ചേരി: കേരളസർക്കാരിൻ്റെ ടൂറിസംവകുപ്പ് സംഘടിപ്പിക്കുന്ന 11-ാം മലബാർ റിവർ ഫെസ്റ്റിവൽ 2025 ജൂലായ് 24 മുതൽ 27 വരെ കോടഞ്ചേരി പഞ്ചായത്തിലെ ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലുമായി നടക്കും. തദ്ദേശസ്വയംഭരണവകുപ്പുമായി സഹകരി ച്ച് കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷൻ ആണ് പരിപാടിയുടെ സാങ്കേതികനിയന്ത്രണം നിർവഹി ക്കുകയെന്നും വിവിധസംസ്ഥാനങ്ങളിൽനിന്നും 17 രാജ്യങ്ങ ളിൽനിന്നുമുള്ള കായാക്കർമാർ ഫെസ്റ്റിവലിൽ പങ്കാളികളാകുമെന്നും സംഘാടകർ അറിയിച്ചു.

പ്രചാരാണർഥം വ്യത്യസ്ത മത്സരങ്ങളും പരിപാടികളും നടത്തുന്നു. ശനിയാഴ്ച രാവിലെ 9 മണിക്ക് തേവർമലയിൽ ഓഫ് റോഡ് ഫൺ ഡ്രൈവ് നടത്തുന്നു. തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി അധ്യക്ഷത വഹിക്കുന്നു.

മലബാർ റിവർ ഫെസ്റ്റിവലിൻ്റെ കയാക്കിങ് മത്സരക്രമം തയ്യാറായി. ലോകപ്രശസ്ത 14 കയാക്കിങ് താരങ്ങൾ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള മുൻനിര കയാക്കിങ് താരങ്ങളും മലബാർ റിവർ ഫെസ്റ്റിവലിൽ പങ്കെടുക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. കയാക്കിങ് രംഗത്തെ ഏറ്റവും പ്രമുഖതാരങ്ങളാണ് എത്തുക. രാജ്യത്തെ സാഹസികവിനോദങ്ങളുടെ കേന്ദ്രമായി സംസ്ഥാനത്തെ മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. മലബാർ റിവർ ഫെസ്റ്റിന്റെ ഭാഗമായി ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലും റിവർ റാഫ്റ്റിങ് ആരംഭിച്ചു. പാഡിൽ മോങ്ക്സ് അഡ്വഞ്ചറസ് ഉടമയും കയാക്കറുമായ ബിശ്വാസ് രാധ്ന്റെ നേതൃത്വത്തിലാണ് റി വർ റാഫ്റ്റിങ് ആരംഭിച്ചത്. റാഫ്റ്റിൽ ഒരേ സമയം 8 പേർക്ക് യാത്ര ചെയ്യാം.

പാറക്കൂട്ടങ്ങൾ നിറഞ്ഞതും കുത്തൊഴുക്കുമുള്ള പുഴയിലൂടെ റാഫ്റ്റ് ചെയ്യുന്നത് സാഹസികത നിറഞ്ഞതാണ്. റാഫ്റ്റ് നിയന്ത്രിക്കാൻ ഒരാളും സുരക്ഷ ഒരുക്കി മറ്റൊരാൾ കയാക്ക് തോണിയിലും ഒപ്പം ഉണ്ടാകും. ശക്തമായ ഒഴുക്കിൽ പുഴയിലൂടെ തുഴഞ്ഞു പോകുന്ന റാഫ്റ്റിങ് സംഘങ്ങളെ കാണാൻ പുഴയോരങ്ങളിൽ ഒട്ടേറെപ്പേർ എത്തുന്നുണ്ട്. പുഴകളിൽ നീരൊഴുക്ക് കുറയുന്നത് വരെ എല്ലാ ദിവസങ്ങളിലും റാഫ്റ്റിങ് ഉണ്ടായിരിക്കുമെന്ന് ബിശ്വാസ് രാധ് പറഞ്ഞു

Related Articles

Leave a Reply

Back to top button