Thamarassery

കെ എസ് ഇ ബി ക്കെതിരെ പകൽ പന്തം കത്തിച്ച് പ്രതിക്ഷേധിച്ചു.

കട്ടിപ്പാറ: ദുരന്ത കാലത്ത് വൈദ്യുതി ചാര്‍ജ് വർദ്ധിപ്പിച്ചതിനെതിരെ കട്ടിപ്പാറ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പകൽ പന്തം കൊളുത്തി പ്രതിക്ഷേധിച്ചു.

മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കട്ടിപ്പാറ ടൗണിൽ കോവിഡ് മാനദണ്ഡം പാലിച്ച് പ്ലേക്കാർഡും , കൊടിയും, പന്തവും പിടിച്ച് മണ്ഡലം പ്രസിഡണ്ട് അനിൽ ജോർജ്ജ്,
മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ്, മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡണ്ട് സലാം മണക്കടവൻ , ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹി പി.കെ. സദാനന്ദൻ എന്നിവർ നേത്യത്വം നല്കിയ പരിപാടി കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ: ബിജു കണ്ണന്തറ ഉദ്ഘാടനം ചെയ്യ്തു.

കല്ലുള്ള തോട് വാർഡിൽ കർഷക കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ടും, കട്ടിപ്പാറ അഗ്രികൾച്ചർ ഇപ്രുമെന്റ് സൊസൈറ്റി പ്രസിഡണ്ട്കൂടിയായ ബെന്നി.ടി. ജോസഫും ,അമരാട് വാർഡിൽ സൊസൈറ്റി ഡയറക്ടറും കർഷക കോൺഗ്രസ്റ്റ് ബ്ലോക്ക് സെക്രട്ടറികൂടിയായ ബാബു കുരിശിങ്കൽ,താഴ് വാരം വാർഡിൽ മണ്ഡലം വൈസ് പ്രസിഡണ്ട്ടി . ജെ ജോസ് , ചമൽ വാർഡിൽ ഗ്രാമ പഞ്ചായത്ത് മെബ്ബറും മഹിള കോൺഗ്രസ്സിന്റെ മണ്ഡലം പ്രസിഡണ്ട്കൂടിയായ വത്സമ്മ അനിൽ , ചുണ്ടൻകുഴി വാർഡിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ബീന ജോർജ്ജ്,

കന്നൂട്ടിപ്പാറ വാർഡിൽ മണ്ഡലം കമ്മിറ്റി ഭാരവാഹി സലാം കന്നൂട്ടിപാറ ,പുലാഞ്ഞി വാർഡിൽ ബ്ലോക്ക് സെക്രട്ടറി കെ.കെ.എം ഹനിഫ് , അമ്പായതോട് വാർഡിൽ രണ്ടിടങ്ങളിലായി നടന്ന പരിപാടിയിൽ മണ്ഡലം വൈസ് പ്രസിഡണ്ട് മുസ്തഫ അമ്പായതോട്,അൻഷാദ് മലയിൽ, കോളിക്കൽ വാർഡിൽ മണ്ഡലം വൈസ് പ്രസിഡണ്ട് വി.കെ അസൈനാർ കോളിക്കൽ,

വടക്കുംമുറി വാർഡിൽ മണ്ഡലം സെക്രട്ടറി സലാം കക്കാട്,വെട്ടിയൊഴിഞ്ഞതോട്ടം വാർഡിൽ മണ്ഡലം
സെക്രട്ടറി ,ചെമ്പ്രകുണ്ട വാർഡിൽ ഗ്രാമ പഞ്ചായത്ത് മെബ്ബർ ടി .പി മുഹമ്മദ് ഷാഹിം,കട്ടിപ്പാറ വാർഡിൽ മണ്ഡലം ട്രഷറർ സി.കെ. സി അസൈനാർ എന്നിവർ ഉദ്ഘാടനം നിർവ്വഹിക്കുകയും ഗിരിഷ്കുമാർ ,ബാബു വില്യുന്നിപ്പാറ , പീയുസ് ചാക്കോ, സിബി കുര്യൻ, എന്നിവർ നേതൃത്വം നല്‍ക്കുകയും ചെയ്തു.

Related Articles

Leave a Reply

Back to top button