Kerala

റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം നീട്ടി; പുതിയ സമയക്രമം ഇങ്ങനെ

തിരുവനന്തപുരം : റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം നീട്ടി. രാവിലെ 9 മുതല്‍ ഒന്നു വരെയും വൈകിട്ട് 3 മുതല്‍ 7 വരെയുമാണ് പുതിയ സമയം. പുതുക്കിയ സമയക്രമം ഇന്നു നിലവില്‍ വരും. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം പുനഃക്രമീകരിച്ചത്.

നേരത്തെ ഇത് 9 മുതല്‍ 5 മണി വരെയായിരുന്നു. അതെസമയം റേഷന്‍ കടകള്‍ വഴി സര്‍ക്കാര്‍ നല്‍കുന്ന പലവ്യഞ്ജന കിറ്റ് വിതരണം ഈ മാസം 26 വരെ നീട്ടി. കൊവിഡ് പശ്ചാത്തലത്തില്‍ രൂപീകരിച്ച ’24 മണിക്കൂറിനുള്ളില്‍ കാര്‍ഡ്’ എന്ന പദ്ധതി വഴി കാര്‍ഡ് ലഭിച്ചവര്‍ക്കും കിറ്റ് ലഭിക്കും.

അതിനിടെ കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ റേഷനും വിതരണം തുടങ്ങി. മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്കാണ് സൗജന്യ റേഷന്‍ ലഭിക്കുക. ഓരോ അംഗത്തിനും 5 കിലോ അരിയും ഒരു കാര്‍ഡിന് ഒരു കിലോ കടല അല്ലെങ്കില്‍ ചെറുപയറുമാണ് ലഭിക്കുക.

Related Articles

Leave a Reply

Back to top button